Pre Market Analysis of Nifty and Bank Nifty for 16-04-2024

Pre Market Analysis of Nifty and Bank Nifty for 16-04-2024

Nifty50

Nifty reached the estimated target of 22315 as soon as the market opened today. Nifty closed at today’s low after going up to 22427, a Fibonacci retracement of 0.618. Currently Nifty shows a double bottom – W pattern, which is positive. Iran-Israel war trumpets have been sounded, but Iran has attempted a small attack and retreated. So the possibility of a major war has been eliminated for the time being. Nasdaq futures is currently in a consolidation phase. Dax Future is showing a breakout now. Therefore, the possibility of a bounce in Nifty cannot be ruled out.
After a considerable bounce, if Nifty falls below 22250 again, targets of 22170, 22115 and 22000 can be seen very quickly. On the upper side 22372, 22460 and 22530 will act as resistances.

നിഫ്റ്റിയുടെ ടാർഗെറ്റായ 22315 ലേക്ക് ഇന്ന് മാർക്കെറ്റ് തുറന്നപ്പോൾ തന്നെ എത്തി. പിന്നീട് ഫിബനാച്ചി 0.618  റീട്രെസ്‌മെന്റ്  ആയ 22427 വരെ പോയ ശേഷം നിഫ്റ്റി വീണ്ടും ഇന്നത്തെ താഴ്ന്ന നിലയിൽ തന്നെ ക്ലോസ് ചെയ്തു. നിലവിൽ നിഫ്ടിയിൽ ഉള്ളത് ഒരു ഡബിൾ ബോട്ടം – W പാറ്റേൺ ആണ്.  ഇറാൻ – ഇസ്രായേൽ യുദ്ധകാഹളം മുഴങ്ങിയെങ്കിലും ഇറാൻ ചെറിയൊരു ആക്രമണത്തിന് ശ്രമിച്ചു പിന്മാറിയതോടെ വലിയൊരു യുദ്ധത്തിനുള്ള സാധ്യത തത്ക്കാലത്തേക്ക് ഇല്ലാതായിരിക്കുകയാണ്. നാസ്ഡാക് ഫ്യൂച്ചർ ഒരു കൺസോളിഡേഷൻ ഫേസിൽ ആണ് ഇപ്പോഴുള്ളത്. ഡാക്സ് ഫ്യൂച്ചർ ഒരു ബ്രേക്ഔട്ട് കാണിക്കുന്നുണ്ട്. അതുകൊണ്ടു നിഫ്റ്റിയിലും ഒരു ബൗൺസ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

ബൗൺസിന് ശേഷം നിഫ്റ്റി 22250 ൽ താഴെപ്പോയാൽ 22170 , 22115 , 22000 എന്നീ ടാർഗെറ്റുകൾ വളരെവേഗം കാണാൻ സാധിക്കും. മുകളിലേക്ക്  22372 , 22460,  22530 എന്നീ പോയിന്റുകൾ റെസിസ്റ്റൻസുകൾ ആയി പ്രവർത്തിക്കും.

Bank Nifty Future

Bank-Nifty-Future-for-16-04-2024

Bank Nifty can be considered as weak. Selling is visible in key public sector banking stocks. Now there is selling pressure in the shares of private banks as well. The important targets for Bank Nifty futures were estimated to be 48300 and 47790. Bank Nifty Future closes at 47851 today. The India VIX closed around 12.5 today , up around 8%. Therefore, the market may show its volatile behaviour again. The first phase of the Lok Sabha elections will begin on the 19th of this month.

ബാങ്ക്  നിഫ്റ്റി പൊതുവെ ദുർബലമാണ്. പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കിങ് ഓഹരികളിൽ വില്പന ദൃശ്യമാണ്. ഇപ്പോൾ സ്വകാര്യബാങ്കുകളുടെ ഓഹരികളിലും വില്പന സമ്മർദം ഉണ്ടാകുന്നു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന്റെ പ്രധാനപ്പെട്ട ടാർഗെറ്റുകൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് 48300 , 47790 എന്നിവയാണ്. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ ഇന്ന് ക്ലോസ് ആയിരിക്കുന്നത് 47851 ൽ ആണ്. ഇന്ത്യ വിക്സ് ഇന്ന് 8 ശതമാനത്തോളം ഉയർന്നു 12.5 നടുത്താണ് ക്ലോസ് ആയത്. അതുകൊണ്ടുതന്നെ മാർക്കെറ്റ് വീണ്ടും വോളട്ടയിൽ ആയേക്കാം. ഒന്നാം ഘട്ട ലോക്സഭാ ഇലക്ഷൻ ഈ മാസം 19 നു ആരംഭിക്കുന്നു.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.