Pre Market Analysis of Bank Nifty and Nifty for 25-01-2024

Pre Market Analysis of Bank Nifty and Nifty for 25-01-2024

Nifty50

As expected, today Nifty opened gap down and reversed from the support 21100-130 which was mentioned yesterday. Nifty has tested the important resistance 21470-500 during the last hour and closed at 21453. Global market shows bullishness, especially NASDAQ. Nifty IT was the force behind Nifty today due to NASDAQ. If global sentiment remains positive during the night, we will see a gap up tomorrow, 25-01-2024. 

You can view the extrapolated graph of Nifty relative to Gift Nifty at https://tradeonai.datanine.in/trade-on-nifty-gift-nifty which will help to understand the position of Nifty after closing too.

Above 21500, we may see 21550, 21600 and 21670 in Nifty. 21670 is a major hurdle upside, followed by 21750. 21300 will act as the support downside. Watch IT stocks like Infy and TCS, and Reliance tomorrow.

പ്രതീക്ഷിച്ചതുപോലെ, ഇന്ന് നിഫ്റ്റി ഗ്യാപ്പപ്പിൽ  തുറക്കുകയും ഇന്നലെ സൂചിപ്പിച്ച 21100-130 പിന്തുണയിൽ നിന്ന് ബൗൺസ് ചെയ്യുകയും ചെയ്തു. നിഫ്റ്റി അവസാന മണിക്കൂറിൽ പ്രധാനപ്പെട്ട പ്രതിരോധം ആയ  21470-500 പരീക്ഷിച്ചു, ശേഷം  21453 ൽ ക്ലോസ് ചെയ്തു. ആഗോള വിപണി ബുള്ളിഷ്നെസ്സ് കാണിക്കുന്നു, പ്രത്യേകിച്ച് നാസ്ഡാക്ക്. NASDAQ കാരണം ഇന്ന് നിഫ്റ്റിയുടെ കയറ്റത്തിന് പിന്നിൽ നിഫ്റ്റി ഐടി ആയിരുന്നു. ഇന്ന് രാത്രിയിൽ ആഗോള മാർക്കെറ്റുകളിലെ  വികാരം പോസിറ്റീവ് ആയി തുടരുകയാണെങ്കിൽ, നാളെ, 25-01-2024 ന് ഒരു ഗ്യാപ്പ് അപ്പ്  പ്രതീക്ഷിക്കാം.

ഗിഫ്റ്റ്നി ഫ്റ്റിയുമായി ബന്ധപ്പെട്ടു  നിഫ്റ്റിയുടെ എക്സ്ട്രാപോളേറ്റഡ് ഗ്രാഫ്

https://tradeonai.datanine.in/trade-on-nifty-gift-nifty എന്നതിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഇത്  നിഫ്റ്റി  ക്ലോസ് ചെയ്തതിന് ശേഷവും നിഫ്റ്റിയുടെ പൊസിഷൻ മനസ്സിലാക്കാൻ സഹായിക്കും.

21500ന് മുകളിൽ, നിഫ്റ്റിയിൽ 21550, 21600, 21670 എന്നിവയാണ്  പ്രധാനപ്പെട്ട പോയിന്റുകൾ. 21670 ഒരു പ്രധാന പ്രതിരോധമാണ്, തുടർന്ന് 21750. 21300 പിന്തുണയായി പ്രവർത്തിക്കും. Infy, TCS തുടങ്ങിയ ഐടി ഓഹരികൾ, Reliance  എന്നിവ നാളെ ശ്രദ്ധിക്കുക.

Bank Nifty Future

HDFC Bank has been crashing continuously since the declaration of the Q3 result on 17-01-2024. Today also, HDFC Bank share opened gap down near the important support 1370. The condition of the stock was oversold on the RSI chart and recovered suddenly. HDFC Bank share closed at 1455 and the upward momentum is still intact.

Recovery of the HDFC Bank share reflected in Bank Nifty too. Bank Nifty Future formed a ‘Double Bottom W Pattern’ in the 5 minutes candle chart with base at 44580. It has closed near the important resistance of 45180. 45350 and 45470 will act as resistances on the upside while 44900 is the main support.

17-01-2024ലെ Q3 ഫലപ്രഖ്യാപനം മുതൽ HDFC ബാങ്ക് തുടർച്ചയായി തകരുകയാണ്. ഇന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരി പ്രധാന പിന്തുണയായ 1370-ന് സമീപം ഗ്യാപ്പ് ഡൌൺ ആയി. സ്റ്റോക്കിന്റെ അവസ്ഥ RSI ചാർട്ടിൽ ഓവർസോൾഡ് കണ്ടീഷൻ കാണിക്കുകയും പെട്ടെന്ന് ബൗൺസ് ഉണ്ടാവുകയും ചെയ്തു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരി 1455 ൽ ക്ലോസ് ചെയ്തു, മുകളിലേക്കുള്ള മൊമെന്റം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരിയുടെ ബൗൺസ് ബാങ്ക് നിഫ്റ്റിയിലും പ്രതിഫലിച്ചു. ബാങ്ക് നിഫ്റ്റി ഫ്യൂച്ചർ 5 മിനിറ്റ് കാൻഡിൽ ചാർട്ടിൽ 44580 ബസ് ആക്കി ഒരു ‘ഡബിൾ ബോട്ടം W പാറ്റേൺ’ രൂപീകരിച്ചു. തുടർന്ന് മുകളിലേക്ക് പോയി 45180 എന്ന പ്രധാന പ്രതിരോധത്തിന് സമീപം ക്ലോസ് ആയി. 45350, 45470 എന്നിവ മുകളിൽ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിന് പ്രതിരോധമായി പ്രവർത്തിക്കും. താഴെ 44900 ആണ് പ്രധാന പിന്തുണ.

NB: We do not provide financial services or investment advice. All the information shared in this article is solely for educational and learning purposes and the view of the author only.